അടൂർ : മൗണ്ട് സീയോൻ മെഡിക്കൽ കോളേജിന്റെയും അങ്ങാടിക്കൽ തെക്ക് 171-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെയും ആഭിമുഖ്യത്തിൽ 27ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സൗജന്യ കാഴ്ച പരിശോധനാ ക്യാമ്പും തിമിര നിർണയവും നടത്തും. എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.ആർ ജിതേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.ജി പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് കെ.പി മദനൻ എന്നിവർ സംസാരിക്കും. ഫോൺ : 9846180796, 7025312822.