പത്തനംതിട്ട : അയിരൂർ പുതിയത്ത് കുടുംബയോഗത്തിന്റെ 29-ാമത് വാർഷിക പൊതുയോഗം 29ന് രാവിലെ 9ന് അയിരൂർ വെള്ളിയറ ലാൽഭവനിൽ പ്രഭുലാലിന്റെ വസതിയിൽ ചേരും. രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും. തിരുവല്ല മാക്ഫാസ്റ്റ് കോളേജ് അദ്ധ്യാപകൻ ഡോ. വി.പി.വിജയമോഹൻ ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് ഇൻ ചാർജ് ഉണ്ണിപ്ലാച്ചേരി അദ്ധ്യക്ഷത വഹിക്കും. റിപ്പോർട്ട്, മുതിർന്ന കുടുംബാംഗത്തെ ആദരിക്കൽ, വിദ്യാഭ്യാസ ക്യാഷ് അവാർഡ് വിതരണം എന്നിവയുണ്ടാകും. 12 മുതൽ 1.30 വരെ കുട്ടികളുടെ കലാപരിപാടികൾ. സമ്മാനദാനം. കുടുംബയോഗം കമ്മിറ്റി അംഗം വി.എൻ.ലാൽ ശങ്കർ, ജോ. സെക്രട്ടറി എൻ.എൻ.പ്രസാദ് എന്നിവർ സംസാരിക്കും.