അടൂർ:അടൂർ മണക്കാല ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിലെ എൻ.എസ്. എസ് വിദ്യാർത്ഥികൾ പൊലീസുമായി ചേർന്ന് നടത്തിയ ട്രാഫിക് ബോധവത്കരണം ശ്രദ്ധേയമായി. മിഠായികളും ബലൂണുകളുമായി വാഹന യാത്രക്കാരെ സ്വീകരിച്ചായിരുന്നു ബോധവത്കരണം. അടൂർ. ട്രാഫിക് എൻഫോഴ്സ് മെന്റ് യൂണിറ്റ് എസ്.ഐ സുനിൽരാജ് ജി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.ശൈലേന്ദ്രനാഥ്, വാർഡ് മെമ്പർ ഷെല്ലി ജി ജോൺ . എൻ.എസ്.എസ് റീജിയണൽ ഓഫീസർ ഷെറോഫ് എന്നിവർ സന്ദർശിച്ചു