കാഞ്ഞീറ്റുകര : എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് എസ്.എൻ.ഡി.പി യു.പി സ്കൂൾ പ്ലാങ്കമണ്ണിൽ എൻ.എസ്.എസ് വോളന്റിയേഴ്സ് (ഇ.ഇ.ടി വിദ്യാർത്ഥികൾ) എൽ.ഇഡി ബൾബ് നിർമ്മിക്കുകയും സമീപപ്രദേശങ്ങളിലെ വീടുകളിൽ കുറഞ്ഞ വിലയ്ക്ക് നൽകുകയും ചെയ്തു. സമീപവീടുകളിൽ നിന്ന് നിരവധി ഓർഡർ ലഭിക്കുകയും ചെയ്തു.