തിരുവല്ല: സാമൂഹ്യക്ഷേമ പെൻഷനുകൾ ക്രിസ്മസിന് മുമ്പായി നൽകാത്ത സർക്കാർ നിലപാടിൽ കേരളാ കോൺഗ്രസ് (എം) പെരിങ്ങര മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം സാം ഈപ്പൻ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോൺ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ആർ.മധുകുമാർ,ജേക്കബ് ചെറിയാൻ, ജോസഫ്.പി.സൈമൺ, ആനി ഏബ്രഹാം,റേച്ചൽ തോമസ്,ബീനാ ജേക്കബ്,സുഭദ്രാ രാജൻ,സൂസൻ വറുഗീസ്, എം.എസ്.ചാക്കോ,പി.വി.തോമസ്,പി.കെ.കുഞ്ഞുകോശി എന്നിവർ പ്രസംഗിച്ചു.