തിരുവല്ല: പ്ലാസ്റ്റിക് നിർമ്മാർജ്ജന രംഗത്തെ തൊഴിലാളികളായ ഹരിതകർമ്മ സേനാംഗങ്ങളെ ക്രിസ്മസ് സന്ധ്യയിൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ആദരിച്ചു. സഭയുടെ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. മാത്യൂസ് മോർ സിൽവാനസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ജോർജ്ജ് കെ.എ. പ്രാർത്ഥന നടത്തി. ഫാ. റെജി.കെ.തമ്പാൻ സ്വാഗതം പറഞ്ഞു. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു ക്രിസ്മസ് സമ്മാനം വിതരണം ചെയ്തു. ഫാ. അജു.പി.ജോൺ, ഫാ. ഷിജു മാത്യു, ഫാ.ജേശുദാസ്, സിബി സാം തോട്ടത്തിൽ, ഉമ്മൻ മാത്യു എന്നിവർ പ്രസംഗിച്ചു.