തണ്ണിത്തോട്: കോന്നി എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളേജിലെ നാഷണൽ സർവിസ് സ്‌കീം വോളന്റീസ് അടവിയിൽ ശുചീകരണ യജ്ഞം നടത്തി.അടവി മുതൽ പേരുവാലിവരെ നീളുന്ന പായോരത്തിന്റെ ഇരുവശങ്ങളിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്തു.ഒരു വർഷം നീണ്ടുനിൽക്കുന്ന മാലിന്യ മുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടത്തിയത്.