പത്തനംതിട്ട: ഓവർസീസ് ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ് സൗദി അറേബ്യ വെസ്റ്റേൺ റീജയണിന്റെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്ക് മണ്ഡലകാലത്ത് ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ശബരിമല ഇടത്താവളത്തിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം നിർവഹിച്ചു. ശബരിമല അയ്യപ്പ സേവാസമാജം ദേശീയ ട്രസ്റ്റി വി.പി മന്മദൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഒ.ഐ.സി.സി സൗദി അറേബ്യ വെസ്റ്റേൺ റീജയണൽ പ്രസിഡന്റ് കെ.ടി.എ.മുനീർ, ജില്ലാ പ്രസിഡന്റ് അനിൽകുമാർ പത്തനംതിട്ട,അയ്യപ്പസ സേവാസമാജം ദേശീയ ചെയർമാൻ ടി.ബി ശേഖർജി, ജനറൽ സെക്രട്ടറി എസ്സ്.എൻ.കൃഷ്ണയ്യ, താലൂക്ക് ട്രഷറർ ഗോപിനാഥൻ നായർ,ചലച്ചിത്ര സംവിധായകൻ പ്രണവം ഉണ്ണിക്കൃഷ്ണൻ, രാധാകൃഷ്ണൻ നമ്പൂതിരി, സൈമൺ വർഗീസ്, കെ.അശോക് കുമാർ, എം.ആർ കൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. മണ്ഡലകാലത്ത് ശബരിമല പാതയുടെ വിവിധ ഭാഗങ്ങളിൽ ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജിയൺ, ജിദ്ദ കമ്മിറ്റികളുടെ നേതൃത്വത്തിൽ ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ കെ.ടി.എ മുനീർ, അനിൽകുമാർ പത്തനംതിട്ട എന്നിവർ അറിയിച്ചു.