കലഞ്ഞൂർ: കലഞ്ഞൂരിൽ തെരുവുനായ ശല്യം രൂക്ഷം. നാട്ടുകാർ ഭീതിയിൽ. തദ്ദേശ സ്ഥാപനങ്ങൾ തെരുവ് നായ്ക്കളുടെ വന്ധ്യകരണം പദ്ധതി നിറുത്തിയതാണ് പ്രശ്നത്തിന് കാരണം. റോഡ് വശങ്ങളിലെ മാലിന്യ കൂനകൾക്ക് സമീപമാണ് ഇവയുടെ താവളം. നായ്ക്കൾ വഴിയാത്രക്കാരെ കൂട്ടത്തോടെ ആക്രമിക്കുന്നത് പതിവ് സംഭവമാണ്.
സ്ത്രീകളും കുട്ടികളും നിരത്തിലിറങ്ങാൻ ഭയപ്പെടുകയാണ്.പകൽ സമയത്ത് ഒഴിഞ്ഞ സ്ഥലങ്ങളിൽ തങ്ങുന്ന തെരുവ് നായ്ക്കൾ സന്ധ്യമയങ്ങുന്നതോടെ നിരത്തിലിറങ്ങുകയാണ്
. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.