കോഴഞ്ചേരി: ഭൗതിക ജീവിതത്തിൽ വിജയിക്കുന്നതിന് ആത്മീയതയുടെ വെളിച്ചം അനിവാര്യമാണെന്ന് കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവ സ്വരൂപാനന്ദപറഞ്ഞു.അയിരൂർ ശ്രീ നാരായണ കൺവെൻഷന്റെ ഭാഗമായി നടന്ന ശ്രീനാരായണ ധർമ്മ പ്രബോധന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.എൻ.ഡി.പിയോഗം കൗൺസിലർ രേഖാ അനിൽ ധ്യാന സന്ദേശം നൽകി. വൈകിട്ട് മഹാ സർവൈശ്വര്യ പൂജയും ദീപാരാധനയും നടന്നു.