മല്ലപ്പള്ളി: താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളി വിഭാഗം പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂർ കാഷ്വാലിറ്റി, ഫിസിഷ്യൻ, കുട്ടികളുടെ വിഭാഗം, ദന്തൽ വിഭാഗം, സൈക്യാട്രിസ്റ്റ്, ഫിസിയോ തെറാപ്പി, ഭിന്നശേഷിക്കാർക്കുള്ള വിഭാഗം, ആരോഗ്യ സൗഹാർദ്ദ ക്ലിനിക്ക്, എല്ലാ ദിവസവും ആരോഗ്യ കൗൺസിലറുടെ സേവനം എന്നിവയ്ക്ക് പുറമെയാണ് പുതിയ വിഭാഗം ആരംഭിച്ചതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിനിഷ് പി ജോയ് അറിയിച്ചു.