പത്തനംതിട്ട : കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയും രാജീവ് ഭവൻ ഓഡിറ്റോറിയം, ടൗൺ ഹാൾ എന്നിവിടങ്ങളിലായി നടക്കും. ഇന്ന് രാവിലെ 10ന് ആന്റോ ആന്റണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിക്കും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ്, സെക്രട്ടറി ചെറിയാൻ ചെന്നീർക്കര, എം.പി മോഹനൻ, കെ.ബി.ചന്ദ്രബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.