പത്തനംതിട്ട : ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച നിരീക്ഷണ കേന്ദ്രത്തിൽ നിരവധി ആൾക്കാർ സൂര്യഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ കാണാനെത്തി. സുരക്ഷിതമായ ബ്ലാക് പോളിമർ ഫിലിം കൊണ്ടു നിർമ്മിച്ച സൺഫിൽറ്റർ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തിയത്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഗ്രഹണ കാഴ്ച്ചയുടെ യഥാർത്ഥ കാരണങ്ങൾ ബ്രേക്ക്ത്രൂ വോളണ്ടിയർ വിശദീകരിച്ചു നൽകി. ജ്യോതിശാസ്ത്ര വികാസവും ചരിത്രവും, വ്യത്യസ്ഥ സൂര്യഗ്രഹണ പ്രതിഭാസങ്ങളും ചർച്ചാ വിഷയമായി. ശാസ്ത്രീയ ധാരണകൾ സമൂഹത്തിന് പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് കഴിഞ്ഞ 2 മാസമായി ബ്രേക് ത്രൂ സയൻസ് സൊസൈറ്റി നടപ്പാക്കി വരുന്നത്. ശാസ്ത്രം സമൂഹത്തിന്, ശസ്ത്രം മനുഷ്യന്, ശാസത്രം ചിന്തയിൽ എന്ന ആശയം ഉയർത്തിയാണ് ബ്രേക് ത്രൂ സയൻസ് സൊസൈറ്റിയുടെ പ്രവർത്തനം. പത്തനംതിട്ടയിൽ നടന്ന ഗ്രഹണ നിരീക്ഷണ കേന്ദ്രം എം.എസ്.മധു ഉദ്ഘാടനം ചെയ്തു. മാത്യൂ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് വി.ഡി, ലക്ഷ്മി ആർ.ശേഖർ, സുരേഷ് കുമാർ.എസ്, ആസാദ് അനിൽ എന്നിവർ നേതൃത്വം നൽകി.
കോന്നി പൊന്തനാംകുഴിയിൽ നടന്ന ഗ്രഹണ നിരീക്ഷണകേന്ദ്രം കെ.ജി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സുധ, അനീഷ്.കെ, രതീഷ് മുരുപ്പേൽ എന്നിവർ നേതൃത്വം നൽകി. ഇടത്തിട്ടയിൽ നടന്ന ഗ്രഹണ നിരീക്ഷണകേന്ദ്രത്തിന് അനഘ അനിൽ നേതൃത്വം നൽകി. കുരമ്പാലയിൽ രജിത വിനോദ്, തുമ്പമണ്ണിൽ ശരണ്യരാജ്, മുള്ളനികാട് അജിത്. ആർ ,വി. കോട്ടയത്ത് ആകാശ്.എസ് എന്നിവരുടെ നേതൃത്വത്തിലും ഗ്രഹണ നിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിച്ചു. കുറിയന്നൂർ, മങ്ങാട്, തുമ്പമൺ നോർത്ത് എന്നിവിടങ്ങളിലും ഗ്രഹണ നിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിച്ചു.