പത്തനംതിട്ട : പി.എൻ.ആർ.കുറുപ്പ് എഴുതിയ പുലയാടി മക്കൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം പത്തനംതിട്ട പ്രസ് ക്ളബ് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ 29ന് വൈകിട്ട് 3.30ന് പ്രസ് ക്ലബ് ഹാളിൽ നടക്കും. ശാന്ത കടമ്മനിട്ട രാമകൃഷ്ണൻ വാഴമുട്ടം മോഹന് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം തടിയൂർ അദ്ധ്യക്ഷത വഹിക്കും. പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും.