തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 10-ാമത് ശിവഗിരി തീർത്ഥാടന പദയാത്ര ഇന്ന് രാവിലെ 6.30ന് യൂണിയൻ ഓഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ കെ.എ.ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും.കൺവീനർ അനിൽ എസ്.ഉഴത്തിൽ സ്വാഗതം ആശംസിക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പീതപതാക കൈമാറും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തും.ശിവഗിരി തീർത്ഥാടന കമ്മിറ്റി കൺവീനർ ഡോ.കെ.ജി.സുരേഷ് സന്ദേശം നൽകും.യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ കൃതജ്ഞത രേഖപ്പെടുത്തും.