മുറിഞ്ഞകൽ: എസ്.എൻ ഡി.പി.യോഗം 175 നമ്പർ മുറിഞ്ഞകൽ ശാഖയിലെ ആനക്കുളം ഗുരുദേവക്ഷേത്രത്തിലെ മണ്ഡല ചിറപ്പിന്റെ സമാപനവും അഖണ്ഡനാമ യജ്ഞവും, ദീപക്കാഴ്ചയും ഇന്ന് നടക്കും. പുലർച്ചെ 5:30ന് നടതുറക്കൽ, 6 ന് ഗുരുപൂജ, 6:30ന് മഹാ ശാന്തിഹവനം, രാവിലെ 8 മുതൽ വൈകിട്ട് 7 വരെ മുതുകുളം, വൈത്തിരി അഖണ്ഡനാമ സമിതി അതരിപ്പിക്കുന്ന അഖണ്ഡനാമ യജ്ഞം 12 ന് അന്നദാനം, 5 ന് ദീപക്കാഴ്ച ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്യും. 6.30 ന് ദീപാരാധന, 7 ന് കർപ്പൂരദീപക്കാഴ്ച, 7.15 ന് പ്രസാദ വിതരണം എന്നിവ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് വി.പി.സലീംകുമാറും സെക്രട്ടറി അഡ്വ: കെ.അനിലും അറിയിച്ചു.