കോഴഞ്ചേരി: 108ാമത് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക സമിതി രൂപീകരിച്ചു. അഡ്വ. എം.പി. ശശിധരൻനായർ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, ജനറൽ സെക്രട്ടറി എ.ആർ. വിക്രമൻ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ, ചന്ദ്രശേഖര കുറുപ്പ്, പ്രൊഫ. കെ.ജി. ദേവരാജൻ നായർ എന്നിവർ പ്രസംഗിച്ചു. 20 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ പ്രൊഫ.കെ.ജി. ദേവരാജൻ നായർ (പ്രസിഡന്റ്), മഹേഷ് കുമാർ, മോഹൻ ജി. നായർ (വൈസ് പ്രസിഡന്റുമാർ), ചന്ദ്രശേഖരകുറുപ്പ് (സെക്രട്ടറി), രവീന്ദ്രൻ നായർ, മനോജ് (ജോ. സെക്രട്ടറിമാർ), അശോക് കുമാർ പമ്പ (ട്രഷറാർ). വസന്ത ആർ. നായർ ( വനിത വേദി പ്രാദേശിക സമിതി പ്രസിഡന്റ്)