27-rani-pazhayangadi

റാന്നി : നാടിന് ആവേശം പകർന്ന് പഴവങ്ങാടി ഗവ.യു.പി സ്‌കൂളിൽ സൂര്യഗ്രഹണക്കാഴ്ച സംഘടിപ്പിച്ചു. ഗ്രഹണക്കാഴ്ച കാണാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി.സുധാമണി എത്തിയത് കുട്ടികൾക്ക് ആവേശമായി. പൊതു ജനങ്ങളുടെ സംശയങ്ങൾക്ക് ശാസ്ത്രരംഗം സബ്ജില്ലാ കോ​ഓർഡിനേറ്ററും ശാസ്ത്ര അദ്ധ്യാപികയുമായ എഫ്. അജിനി മറുപടി നൽകി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്‌കൂളിന്റെ നേത്യത്വത്തിൽ സൗരക്കണ്ണട നിർമ്മാണം, ഗ്രഹണദർശിനി നിർമ്മാണം, ലഘുലേഖ വിതരണം, ഭവനസന്ദർശനം, സൗരക്കണ്ണട വിതരണം, ബോധവത്കരണ ക്ലാസ്സുകൾ എന്നിവ നടന്നിരുന്നു. പ്രവർത്തനങ്ങൾക്ക് പ്രഥമാദ്ധ്യാപകൻ രാജ് മോഹൻതമ്പി, ബിന്ദു ജി.നായർ, ബിനു കെ.സാം എന്നിവർ നേത്യത്വം നൽകി.