പത്തനംതിട്ട: പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിലെ ഗവ/എയ്ഡഡ് സ്കൂളുകളിൽ 2015 -16, 2016 - 17, 2017- 18 വർഷങ്ങളിൽ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടും തുക ലഭിക്കാത്ത ഒ.ബി.സി പ്രീമെട്രിക് വിദ്യാർത്ഥികളുടെ ന്യൂനത പരിഹരിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിശ്ചിത മാതൃകയിൽ പ്രധാന അദ്ധ്യാപകർ ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അയയ്‌ക്കേണ്ട വിലാസം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ് , രണ്ടാം നില, സിവിൽ സ്റ്റേഷൻ , കാക്കനാട്, എറണാകുളം, പിൻ : 682 030. ഫോൺ : 04842429130.