മല്ലശേരി: എക്യൂമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷന്റെ സംയുക്ത ക്രിസ്മസ് ആഘോഷം കുര്യാക്കോസ് മാർ ഈവാനിയോസ് ഉദ്ഘാടനം ചെയ്തു. സ്വാമി ഗീതാനന്ദൻ മുഖ്യ സന്ദേശം നൽകി.ഫാ.റോയി എം. ജോയി അദ്ധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ ഭവനദാനം നടത്തി. 80 വയസിനു മുകളിലുള്ള ഗുരുക്കന്മാരെ ആദരിച്ചു.ഫാ.തോമസ് ജോർജ്,ഫാ.റോയി പി.തോമ സ്,ഫാ.ഷാജി കെ.ജോർജ്, ഡോ.സജി പ്ലാക്കൽ,പി.വി. ജോസഫ്,അജി ഡാനിയേൽ, മോഹനൻ നായർ,അന്നമ്മ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.