പ്രക്കാനം: ആദ്യമായിട്ടത് ഭീമൻ മുട്ട, പിന്നീട് ഇട്ടത് കാക്ക മുട്ടയോളം വലിപ്പമുളള നീളൻ മുട്ട. പറഞ്ഞുവരുന്നത് പുനരധിവാസ കോളനിയിൽ ചിഞ്ചു ഭവനിൽ മോഹനന്റെ വീട്ടിലെ കോഴിയെ കുറിച്ചാണ്. 3 ഇഞ്ച് നീളമുളള കുഞ്ഞൻമുട്ടയിട്ടാണ് ഒരാഴ്ച മുമ്പ് മോഹനന്റെ 3 വയസുളള കോഴി ശ്രദ്ധനേടിയത്. കച്ചവടക്കാരോട് വാങ്ങിയ 10 കോഴികളിൽ ഒന്നാണിത്. ഈ കോഴിയിട്ട ആദ്യമുട്ട താറവിൻ മുട്ടയെക്കാളും വലിപ്പമുളളതായിരുന്നു.പിന്നീട് ഇട്ട എല്ലാ മുട്ടകളും കുഞ്ഞൻ മുട്ടയ്ക്ക് ശേഷമിട്ട മുട്ടകളും സാധാരണ വലിപ്പമുളള മുട്ടകളാണ്. കുഞ്ഞൻ മുട്ട അടവച്ച് വിരിക്കാൻ ഉള്ള ശ്രമത്തിലാണ് വീട്ടുകാർ.