മല്ലപ്പള്ളി: സമഗ്ര ശിക്ഷാ കേരള ബി.ആർ.സി മല്ലപ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ ത്രിദിന സഹവാസ ക്യാമ്പ് ബ്ലോക്ക് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി സാമുവൽ അദ്ധ്യക്ഷനായിരുന്നു. അഡ്വ.റെജി തോമസ്, പ്രകാശ് വടക്കേമുറി, പി.എം.രാജു, ജെസി വർഗീസ്, ബിജു പുറത്തൂടൻ, രവികുമാർ.കെ, അജയകുമാരൻ നായർ, ഫിറോസ്ഖാൻ, ഫാ. അലക്‌സാണ്ടർ ചെട്ടിയാക്കൽ എന്നിവർ പ്രസംഗിച്ചു.