അടൂർ: മിത്രപുരം കസ്തൂർബഗാന്ധിഭവനിൽ ഗുരുവന്ദന സംഗമത്തിന് തുടക്കമായി. പന്നിവിഴ സെന്റ് തോമസ് വി.എച്ച്.എസ് സ്കൂൾ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്ത സംഗമം പന്തളം എൻ.എസ്.എസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.ഡി.ഗോപി മോഹൻ ഉദ്ഘാടനം ചെയ്തു. കസ്തൂർബ ഗാന്ധിഭവൻ വികസന സമിതി സെക്രട്ടറി മുരളി കുടശനാട് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു എലിസബത്ത് കോശി, പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിനി.വി.ജോൺ, അദ്ധ്യാപകനായ ബിബിൻ ജോസ് മാത്യൂസ്, പി.ടി.എ എക്സിക്യൂട്ടീവംഗം സിസിൽ തോമസ്, എൻ.എസ്.എസ് വോളണ്ടിയർ ലീഡർ ബി.അഭിജിത്, വി.ജയകുമാർ, അൻവർ എം.സാദത്ത് എന്നിവർ സംസാരിച്ചു.