26accident

പത്തനംതിട്ട: റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ടിപ്പർ ലോറി മറിഞ്ഞ് വീട് ഭാഗികമായി തകർന്നു. നന്നുവക്കാട് വൈ.എം.സി.എ റോഡിൽ സോഫിയ സദനത്തിൽ സുജ എലിസബത്തിന്റെ വീടിന്റെ ഒരു മുറിയാണ് തകർന്നത്. ടിപ്പർ ലോറിയിലെ മണ്ണുവീണ് കിണറിനും തകരാർ സംഭവിച്ചു. വീട് നിർമാണത്തിനായി വാളു വെട്ടുപാറ ഭാഗത്തുനിന്ന് കുന്നിടിച്ച മണ്ണുമായി വന്ന ടിപ്പർ ലോറി ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.15 നായിരുന്നു സംഭവം. അപകട സമയത്ത് മുറിക്കുള്ളിൽ ആരുമുണ്ടായിരുന്നില്ല. ടിപ്പർ ഇടിച്ച് വീടിന്റെ ഭിത്തി തകർന്നു. മുറിക്കുള്ളിൽ ഉണ്ടായിരുന്ന ടിവിയും മറ്റ് ഉപകരണങ്ങുളും തകർന്നു. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ടിപ്പർലോറി നീക്കിയത്. നഗരസഭ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ്, കൗൺസിലർമാരായ പി.കെ. അനീഷ്, ശോഭ കെ .മാത്യു, പി.കെ. ജേക്കബ് എന്നിവർ സ്ഥലം സന്ദർശിച്ചു .