തിരുവല്ല: കുഴിവേലിപ്പുറം തെക്ക് മാടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് ഉത്സവ സമാപനവും പൊങ്കാലയും ഇന്ന് നടക്കും.രാവിലെ മുതൽ വിശേഷാൽ പൂജകൾ 7.30ന് അനുജ്ഞ കലശപൂജ 8.30ന് ക്ഷേത്രതന്ത്രി എം.എൻ.ഗോപാലൻ തന്ത്രി ഭദ്രദീപ പ്രകാശനം നടത്തും.9.30ന് ക്ഷേത്രം മേൽശാന്തി കെ.പി.പ്രസാദ് ശാന്തി പൊങ്കാല പണ്ടാര അടുപ്പിൽ അഗ്നി പകരും.10. 30ന് പൊങ്കാല നിവേദ്യം11ന് കലശാഭിഷേകം ഒന്നിന് പ്രസാദമൂട്ട് രാത്രി എട്ടിന് താലപ്പൊലി എഴുന്നള്ളത്ത്.