മല്ലപ്പള്ളി: കേന്ദ്രസർക്കാർ ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്ന പൗരത്വഭേദഗതി നിയമം ജനങ്ങളെ ഭിന്നിപ്പിച്ച് ഭീതിയിലാഴ്ത്താനുള്ള ശ്രമമാണെന്ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു. കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിക്ക് പുതുതായി നിർമ്മിച്ച രാജീവ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പ്രസാദ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോർജ്ജ്, ആന്റോ ആന്റണി എം.പി., പി.മോഹൻരാജ്, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ,അന്നപൂർണാദേവി, ഡോ.സജി ചാക്കോ,മാത്യു ചാമത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റ് അഡ്വ.റെജി തോമസ്,വി.എ.വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.