തിരുവല്ല: കടപ്ര പഞ്ചായത്ത് മോടി പിടിപ്പിക്കുന്നതിന് 1.8 കോടി രൂപയും കുടിവെള്ള വിതരണത്തിന്റെ പേരിൽ 35 ലക്ഷം രൂപയും ചെലവഴിച്ചതിൽ അഴിമതി ആരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ കടപ്ര പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. കെ.പി.സി.സി നിർവാഹകസമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് ചെയർമാൻ പി. തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് നിർവാഹക സമിതിയംഗം ജോസഫ് എം.പുതുശേരി, ജില്ല പ്രസിഡന്റ് എൻ.എം രാജു, ജോൺ ജേക്കബ് വള്ളക്കാലിൽ,ആർ. ജയകുമാർ, രാജു പുളിമ്പള്ളി,അംബിക മോഹൻ,റോബിൻ പരുമല,റെജി തർകോലിൽ,ജോസ് വി ചെറി, ലിജി ആർ.പണിക്കർ എന്നിവർ പ്രസംഗിച്ചു.