തിരുവല്ല: സമീപത്ത് നിരവധി ശൗചാലയങ്ങൾ ഉണ്ടായിരിക്കെ വീണ്ടും ശൗചാലയം നിർമ്മിച്ചു നഗരത്തിലെ മുൻസിപ്പൽ ഓപ്പൺ സ്റ്റേജ് മലിനമാക്കാനുള്ള മുൻസിപ്പൽ അധികൃതരുടെ നീക്കം ഡി.വൈ.എഫ്.ഐ തടഞ്ഞു. ഇക്കാര്യത്തിൽ മുമ്പ് നടത്തിയ സമരത്തെത്തുടർന്ന് നൽകിയ ഉറപ്പ് പാലിക്കാത്ത അധികൃതരുടെ നിലപാട് തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ആർ. മനു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി ഒ.ആർ അനൂപ്കുമാർ, പ്രസിഡന്റ് കെ.വി മഹേഷ്‌, രഞ്ജിത് രാജൻ, പ്രശാന്ത് സോണി ഐസക്, സോനു സോമൻ എന്നിവർ പ്രസംഗിച്ചു.