: അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ ആസ്ഥാന മന്ദിരമായ ടി കെ മാധവ സൗധത്തിൽ നിന്നുള്ള രണ്ടാമത് ശിവഗിരി തീർത്ഥാടന പദയാത്ര നാളെ രാവിലെ 8 .30 ന് ആരംഭിക്കും . യൂണിയൻ പ്രാർത്ഥന മണ്ഡപത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. പദയാത്ര ക്യാപ്റ്റൻ എബിൻ അമ്പാടിയിലിന് പീത പതാക കൈമാറും . ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു ഭദ്രദീപം തെളിച്ച് തീർത്ഥാടന സന്ദേശം നൽകും . അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും . അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം ഷിബു കിഴക്കിടം .യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുജിത് മണ്ണടി , അക്ഷയ് ഇടത്തിട്ട എന്നിവർ സംസാരിക്കും . യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ സ്വാഗതവും വനിതാ സംഘം ചെയർപേഴ്സൺ സുജ മുരളി നന്ദിയും പറയും .

ആദ്യ ദിവസം അടൂർ , കൊട്ടാരക്കര യൂണിയനിലെ വിവിധ ശാഖ യോഗങ്ങളിലെയും ഗുരു ക്ഷേത്രങ്ങളിലെയും സ്വീകരണങ്ങൾക്ക് ശേഷം കൊട്ടാരക്കര യൂണിയൻ ആസ്ഥാന മന്ദിരത്തിൽ സമാപിക്കും 29ന് രാവിലെ കൊട്ടാരക്കരയിൽ നിന്ന് പുറപ്പെടും രാവിലെ ഏഴിന് യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ സന്ദേശം നൽകും .വൈകിട്ട് പാരിപ്പള്ളി എസ് എൻ എൻ ഡി പി ആസ്‌ഥാന മന്ദിരത്തിൽ സമാപിക്കും . 30 നു രാവിലെ ചാത്തന്നൂരിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് ആറിന് ശിവഗിരിയിലെ മഹാസമാധി മണ്ഡപത്തിൽ സമാപിക്കും . രാവിലെ എട്ടിന് ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ഗോപകുമാർ സന്ദേശം നൽകും . വർക്കല യൂണിയൻ സെക്രട്ടറി അജി എസ് ആർ എം മുഖ്യാതിഥി ആയിരിക്കും . ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും പദയാത്ര നടത്തുക .പദയാത്ര കടന്നു പോകുന്ന സ്ഥലങ്ങൾ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ ശുചീകരിക്കും . എൺപത്തി ഏഴാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി പദയാത്ര കടന്നു പോകുന്ന സ്ഥലങ്ങളിൽ 87ഫല വൃക്ഷ തൈകൾ നടും. യൂണിയന്റെ കിഴക്കൻ മേഖലയിൽ നിന്ന് പദയാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് രാവിലെ 6 30 ന് .വാഹനങ്ങൾ എത്തിച്ചേരുമെന്ന് പദയാത്ര കമ്മിറ്റി ചെയർമാൻ അഡ്വ. എം മനോജ് കുമാർ, കൺവീനർ മണ്ണടി മോഹനൻ , പദയാത്ര ക്യാപ്റ്റൻ എബിൻ അമ്പാടിയിൽ എന്നിവർ അറിയിച്ചു