കൈപ്പട്ടൂർ: മാമ്മൂട്ടിൽ കുടുംബാംഗം പണ്ടകശാല പുത്തൻവീട്ടിൽ പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ പി. കെ. കൊച്ചുകോശിയുടെ മകൻ കോശി പി. കോശി (സാജു - 62, കോട്ടയം ട്രാവൻകൂർ സിമന്റ്സ് മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ. ഭാര്യ: തലച്ചിറ പുത്തൻപുരയിൽ ലൈലാമ്മ. മക്കൾ: ആനി കോശി, അജി കോശി (ദുബായ്). മരുമക്കൾ: ഓമല്ലൂർ ഒഴുമണ്ണിൽ അജിത് കെ. വിൻസൺ, കൊഴുവല്ലൂർ പേരങ്ങാട്ട് അൻസു അലക്സാണ്ടർ.