പന്തളം: കുടശനാട്ടെയും പരിസര പ്രദേശങ്ങളിലുമുളള വിവിധ ക്രൈസ്തവ ദേവാലയങ്ങളുടേയും സന്നദ്ധ സംഘടകളുടെയും സംയുക്താഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ്ആഘോഷം നടത്തി.പൊതു സമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഫാ.ഷിബു വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ഫാ.ജോസ് ചാക്കാലയിൻ കോർ എപ്പിസ്‌കോപ്പ ക്രിസ്മസ് സന്ദേശം നൽകി.പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മ,കെ.എ.അമീർ ഫലാഹി അൽ ബാഖവി.ഫാ. സാംജി.പാരവേലിൽ,ഫാ.ദാനിയേൽ പല്ലേലിൻ,ഫാ.മത്തായി സക്കറിയ,സീന,കെ.സൂസമ്മ ചാക്കോ, രാജൂവലക്ക മറ്റം,രാജീവ് വേണാട് എന്നിവർ പ്രസംഗിച്ചു.