പന്തളം: തപസ്യ കലാ സാഹിത്യ വേദി പന്തളം നഗർ സമിതിയുടെ ചിത്രായനം ചിത്രകലാ സെമിനാൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് കുരമ്പാല അമൃത വിദ്യാലയത്തിൽനടക്കും സിനിമാ കോമഡി താരം ഉല്ലാസ് പന്തളം ഉദ്ഘാടനം ചെയ്യും. ആർട്ടിസ്റ്റ് വി.എസ് വല്യത്താൻ അനുസ്മരണ ചിത്രരചനാ മത്സര (നിറക്കൂട്ട് 2019) ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ആർട്ടിസ്റ്റ് കായംകുളം സുരേഷ് സെമിനാർ അവതരിപ്പിക്കും. തപസ്യ സംസ്ഥാന സഹ.സംഘടനാ കാര്യദർശി ശിവകുമാർ അമൃതകല മുഖ്യ പ്രഭാഷണം നടത്തും.കലാ സാഹിത്യ രംഗത്തെ പ്രമുഖരെ ആദരിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾക്കായി പുസ്തകമേളയും സംഘടിപ്പിച്ചിട്ടുണ്ട്.