കോന്നി: 87-മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭാ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിവഗിരി പദയാത്ര എസ്.എൻ.ഡി.പിയോഗം 82 കോന്നി ശാഖയിൽ നിന്ന് ആരംഭിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പദയാത്ര ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസിനെ തപിപ്പിച്ച് മനശുദ്ധി വരുത്തുന്ന ത്യാഗികളായി മാറാൻ ഓരോ തീർത്ഥാടകർക്കും കഴിയണമെന്നും, ഈ മാറ്റങ്ങൾ വരും തലമുറയ്ക്ക് മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു. സഭാ ജില്ലാ പ്രസിഡന്റ് പി.എൻ.മധുസൂധനൻ അദ്ധ്യക്ഷത വഹിച്ചു. പദയാത്ര ക്യാപ്റ്റൻ പി.എസ്.ലാലൻ ധർമ്മപതാക ഏറ്റുവാങ്ങി,എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ,യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി.സഭാ കേന്ദ്രസമിതിയംഗം കെ.എൻ.സത്യാനന്ദപണിക്കർ, കോന്നി 82 എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് സുരേഷ് ചിറ്റലിക്കാട്,പദയാത്ര കൺവീനർ എൻ.സുരേഷ്, കോ-ഓർഡിനേറ്റർ സി.എസ്.വിശ്വംഭരൻ, -ജില്ലാ സെക്രട്ടറി മണിയമ്മ ഗോപിനാഥൻ,ജില്ലാ വൈസ് പ്രസിഡന്റുമാരായ ജി.രാജേന്ദ്രൻ,എം.കെ.പുരുഷാത്തമൻ ,കേന്ദ്രസമിതിയംഗങ്ങളായ പി.കെ.ലളിതാമ്മ, വി.ജി.വിശ്വനാഥൻ, ജില്ലാ ഖജാൻജി പി.ജി.ഓമനക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.വകയാർ,കൂടൽ, കലഞ്ഞൂർ,പത്തനാപുരം,പിറവന്തൂർ ,പുനലൂർ,ചുടുകട്ട,കരവാളൂർ,കുരുവിക്കോണം,നെടിയറ, നെട്ടയം,നടുക്കുന്നു പുറം,ഏരൂർ,അഞ്ചൽ,ഇടമുളയ്ക്കൽ,ആയൂർ,തെരുവിൻഭാഗം,പള്ളിക്കൽ,കുളമട, പാരിപ്പള്ളി, ചാവർ കോട്,നടയറ വഴി 30 ന് വൈകിട്ട് 4.30ന്ശിവഗിരി മഹാസമാധിയിലെത്തി ചേരും.