പത്തനംതിട്ട: സ്ത്രീശാക്തീകരണ രംഗത്തെ ദേശീയ അവാർഡായ നാരീ ശക്തി പുരസ്കാരത്തിന് പരിഗണിക്കുന്നതിന് അർഹതയുളള വനിതകൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷകൾ/നോമിനേഷനുകൾ ക്ഷണിച്ചു. അപേക്ഷകൾ/നോമിനേഷനുകൾ www.narishaktipuraskar.wcd.gov.in എന്ന പോർട്ടലിൽ ജനുവരി ഏഴിന് മുൻപായി ഓൺലൈനായി സമർപ്പിക്കണം. സ്ത്രീശാക്തീകരണ രംഗത്ത് നിസ്തുല സേവനങ്ങൾ സംഭാവന ചെയ്ത വനിതകൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനത്തിൽ നൽകുന്ന ദേശീയ അവാർഡാണ് നാരീ ശക്തി പുരസ്കാരം.
ഫോൺ: 0468 2224130.