കോന്നി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും കാർഷിക സ്വർണ്ണപ്പണയ വായ്പ നിറുത്തലാക്കാനുള്ള നടപടി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കെ.ടി.യു.സി (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി താലൂക്ക് ഒാഫീസിന് മുന്നിൽ നടത്തിയ ധർണ്ണ വിക്ടർ ടി.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് കുട്ടി കുമ്മണ്ണൂർ അദ്ധ്യക്ഷനായിരുന്നു. അഡ്വ. എൻ.ബാബു വർഗീസ്, ജോസ് കെ.എസ്, വർഗീസ് ചള്ളയ്ക്കൽ, കുഞ്ഞുമോൻ കെങ്കിരേത്ത്, സണ്ണി കുളത്തുങ്കൽ, പൊന്നച്ചൻ വള്ളിക്കാല, സജി കളക്കാട്ടിൽ, രാജൻ പുതുവേലിൽ, ബേബി.ജി, ചാക്കോ വർഗീസ്, ജോൺ കൂടൽ, ജോസ് കണ്ണങ്കര എന്നിവർ പ്രസംഗിച്ചു.