കോന്നി: ബൈക്കുകൾ കൂട്ടിയിടിച്ച് പെരിഞ്ഞൊട്ടയ്ക്കൽ ശ്രീനാരായണ നഗറിൽ പൊന്നപ്പനാചാരി (63) മരിച്ചു .ബുധനാഴ്ച രാത്രി 9 :30 ന് ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രത്തിന് സമീപം പൊന്നപ്പനാചാരി സഞ്ചരിച്ചർ ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴേ ക്കും മരിച്ചിരുന്നു. ഭാര്യ രമാദേവി, മക്കൾ: അജിത്ത് , പരേതനായ സജിത്ത്, ശ്രീജിത്ത് , മരുമകൾ: രജിത, ചെറുമക്കൾ: അഭിജിത്ത്, അഭിമന്യു. സംസ്‌കാരം 28ന് 11 ന് വീട്ടുവളപ്പിൽ.