പന്തളം: പന്തളം കൈപ്പുഴ തെക്കേ ചായ്പ്പ് കൊട്ടാരത്തിൽ പരേതനായ രാമവർമ്മയുടെ ഭാര്യ പൂരം നാൾ മംഗല തമ്പുരാട്ടി (ഗൗരി) (80) നിര്യാതയായി. പരേതരായ തെക്കേ ചെറുമുക്ക് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെയും രേവതി നാൾ അംബതമ്പുരാട്ടിയുടെയും മകളാണ് . മകൻ മനോജ് വർമ്മ (എൻ എച്ച് ഡി സി, ആലപ്പുഴ). മരുമകൾ സജിത വർമ്മ (അംഗൻവാടി ടീച്ചർ). വിലാസിനി വർമ്മ, അനിതാ ശങ്കർ, പരേതനായ രാമവർമ്മ എന്നിവർ സഹോദരങ്ങളാണ്. സംസ്‌കാരം ഇന്ന് 12ന് ആലുവ ദേശത്തുള്ള വസതിയിൽ നടക്കും.കൊട്ടാരത്തിലെ കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം ജനുവരി 5 വരെ അടച്ചു അതുവരെ തിരുവാഭരണ ദർശനവും ഉണ്ടാകില്ല. 6 ന് ശുദ്ധികലശത്തിനശേഷമേ ക്ഷേത്രം തുറക്കു.