padayathra

തിരുവല്ല: എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 10-ാമത് ശിവഗിരി തീർത്ഥാടന പദയാത്ര പുറപ്പെട്ടു. യൂണിയൻ ആഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ കെ.എ. ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ സ്വാഗതം ആശംസിച്ചു. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. പദയാത്രാ ക്യാപ്റ്റന്മാരായ യൂണിയൻ ചെയർമാൻ കെ.എ. ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്. ഉഴത്തിൽ എന്നിവർക്ക് പീതപതാക കൈമാറി. എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ആഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ, വനിതാസംഘം യൂണിയൻ കൺവീനർ സുധാഭായി, യൂണിയൻ യൂത്തുമൂവ്‌മെന്റ് ചെയർമാൻ സുമേഷ് ആഞ്ഞിലിത്താനം, സൈബർസേന യൂണിയൻ ചെയർമാൻ മഹേഷ് കിഴക്കൻമുത്തൂർ, സൈബർസേന യൂണിയൻ കൺവീനർ ശരത് ഷാജി, ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിയൻ ചെയർമാൻ അനിൽ ചക്രപാണി, വൈദീക സമിതി രക്ഷാധികാരി ഷാജി ശാന്തി, കൺവീനർ സുജിത്ത് ശാന്തി, ഗുരുധർമ്മ പ്രചരണ സഭ താലൂക്ക് പ്രസിഡന്റ് കെ.കെ.രവി എന്നിവർ പ്രസംഗിച്ചു.

മുത്തൂർ ശാഖയുടെ ശിവഗിരി പദയാത്ര
തിരുവല്ല: എസ്.എൻ.ഡി.പി യോഗം 100-ാം മുത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തീർത്ഥാടന പദയാത്ര ശാഖാ പ്രസിഡന്റ് എം.ഡി പ്രസാദ് കരിപ്പക്കുഴി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ഡി.ജയൻ അദ്ധ്യക്ഷത വഹിച്ചു. പദയാത്രാ ക്യാപ്റ്റൻ അജയൻ ആഞ്ജനേയത്തിന് ക്ഷേത്ര മേൽശാന്തി ശരത് ശാന്തി പീതപതാക കൈമാറി. ഭാരവാഹികളായ വി.കെ.രാജപ്പൻ, കൊച്ചുകുഞ്ഞ്, ശോഭ വിനു, സുജാത പ്രസന്നൻ, സുജാത മതിബാലൻ എന്നിവർ പ്രസംഗിച്ചു.