തിരുവല്ല: സീമെൻസ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ വൈകിട്ട് 4.30ന് തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ ആരംഭിക്കും. കളരിക്കൽ കെ.എൻ.ഗംഗാധരപണിക്കർ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ടൂർണമെന്റ് എസ്.ബി.ടിയുടെ കോച്ചും മുൻഇന്ത്യൻ ഫുട്ബോൾ താരവുമായ വി.പി.ഷാജി ഉദ്ഘാടനം ചെയ്യും. ലൂമിനേയർ തൃശൂരും ബൊക്കാ ജൂനിയേഴ്സ് ചങ്ങനാശേരിയും തമ്മിലാണ് ആദ്യമൽസരം. പ്രതിഭ ഉള്ളൂർ തിരുവനന്തപുരം, ടി.എഫ്.സി പത്തനാപുരം, റോയൽ സോക്കർ ജനനി പത്തനംതിട്ട, സാന്റോസ് കോട്ടയം, പൾസ് ചാരിറ്റബിൾ ട്രസ്റ്റ് എറണാകുളം, സീമെൻസ് തിരുമൂലപുരം എന്നീ ടീമുകളും പങ്കെടുക്കും. ദിവസവും വൈകിട്ട് അഞ്ചിന് മത്സരങ്ങൾ ആരംഭിക്കും. ജനുവരി 5നാണ് ഫൈനൽ. ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ, നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.ടി.ചാക്കോ, അലക്സ് ഏബ്രഹാം, കെ.എഫ്.എ വൈസ് പ്രസിഡന്റ് രഞ്ചി കെ.ജേക്കബ്, ഡി.എഫ്.എ പ്രസിഡന്റ് റെജിനോൾഡ് വർഗീസ്, സെക്രട്ടറി ജോയ് പൗലോസ്, എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ആഫീസർ എസ്.രവീന്ദ്രൻ, നെടുമ്പറമ്പിൽ കോർപ്പറേറ്റ് ചെയർമാൻ എൻ.എം.രാജു, മുഖ്യസ്പോൺസർ വി.കെ.പങ്കജാക്ഷിയമ്മ, സൂപ്രണ്ട് ഒഫ് പൊലീസ് റെജി ജേക്കബ്, ഡിവൈ.എസ്.പി ജെ.ഉമേഷ് കുമാർ, സി.ഐ പി.ആർ.സന്തോഷ് കുമാർ, ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് പ്രസിഡന്റ് പി.എസ്.നായർ എന്നിവർ വിവിധ ദിവസങ്ങളിൽ മുഖ്യാതിഥികളാകും. 1982ൽ ആരംഭിച്ച സീമെൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇത്തവണ ജൂനിയർ, വെറ്ററൻസ് മൽസരങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ക്ലബ് പ്രസിഡന്റ് ടി.പി.ഫിലിപ്പ്‌, സെക്രട്ടറി സന്തോഷ് അഞ്ചേരിൽ, ട്രഷറർ ജി. സനൽ, ജനറൽ കൺവീനർ ടി.എ.റെജികുമാർ എന്നിവർ അറിയിച്ചു.