പത്തനംതിട്ട : സൂപ്പർ സ്പെഷ്യാലിറ്റിയെന്നാണ് വയ്പ്. പക്ഷേ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്നലെയും ഡോക്ടർമാരില്ലാത്തതിനാൽ ചികിത്സ ലഭിക്കാതെ രോഗികൾ മടങ്ങി. നിരവധി ഒഴിവുകളുണ്ടെങ്കിലും നികത്താൻ കഴിഞ്ഞിട്ടില്ല . ഒരു വർഷമായി സൂപ്രണ്ട് ഇല്ലാത്ത ആശുപത്രിയാണിത്. ഏറെപ്പേർ ചികിത്സ തേടുന്ന ഓങ്കോളജി ഡോക്ടർ പോലുമില്ല. നേരത്തെ ഉണ്ടായിരുന്ന ഡോക്ടർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഒരു പോലെ ചികിത്സ നടത്തികൊണ്ടിരിക്കുമ്പോഴാണ് സ്ഥലംമാറിപോകുന്നത്. ഇപ്പോൾ ഇവിടെ രണ്ടിടത്തും ഓങ്കോളജിസ്റ്റ് ഇല്ല. രോഗികൾ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. നിലവിൽ ഫിസിഷ്യൻമാരാണ് ചികിത്സ നടത്തുന്നത്.
സൂപ്പർ സ്പെഷ്യാലിറ്റി പദവി ഉള്ളതിനാൽ കൂടുതൽ ജീവനക്കാർ ആവശ്യമാണ്. പക്ഷേ അത്യാവശ്യത്തിനുള്ളവർ പോലുമില്ല. തസ്തിക ഇല്ലാത്തതും മറ്റൊരു പ്രശ്നമാണ്. സിടി സ്കാൻ ചെയ്യാൻ ആളില്ലെങ്കിലും അങ്ങനൊരു ഒഴിവില്ലാത്തതിനാൽ ജീവനക്കാരെ നിയമിക്കാൻ പറ്റാത്ത സാഹചര്യമാണ്. ---------------------------
പരാധീനതയിൽ
പത്തനംതിട്ട ജനറൽ ആശുപത്രി
@ആവശ്യത്തിന്
ഡോക്ടർമാരും ജീവനക്കാരുമില്ല
@ചികിത്സ കിട്ടാതെ ഇന്നലെയും രോഗികൾ മടങ്ങി
ആവശ്യമുള്ളവർ
ഓങ്കോളജിസ്റ്റ്
നഴ്സിംഗ് അസിസ്റ്റന്റ്
അറ്റൻഡർ (മെയിൽ)
റേഡിയോഗ്രാഫർ
-----------------
എന്നുതീരും ഇൗ ക്യൂ ?
ജിവനക്കാരുടെ കുറവ് മൂലം വലയുകയാണ് രോഗികൾ. എല്ലായിടത്തും തിരക്കുള്ള ജീവനക്കാർക്ക് പിടിപ്പത് പണി. എക്സറേ എടുക്കാൻ ചെന്നാൽ നീണ്ട ക്യൂവാണ്. ഒരാൾ കൂടി ഉണ്ടെങ്കിൽ ആ ക്യൂ കുറച്ച് ചുരുങ്ങും. രണ്ട് ഒഴിവുണ്ട് എക്സ്റേ യൂണിറ്റിൽ.. ലാബിലും സ്ഥിതി ഇതുതന്നെ. ലാബിൽ രസീത് നൽകുന്നിടത്ത് ഒരാൾ മാത്രമാണുള്ളത്. അവിടെ ഒരാൾ കൂടി എത്തിയാൽ തിരക്ക് കുറയും.