പത്തനംതിട്ട: ജില്ലാ ലൈബ്രറി കൗൺസിലിന്റെ 2019-20 വർഷത്തെ വികസനപദ്ധതിയുടെ ഭാഗമായി നടത്തുന്ന വനിതാ വായന മത്സരത്തിന്റെ കോഴഞ്ചേരി താലൂക്ക്തല മത്സരം 29ന് രാവിലെ 10 മുതൽ പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളേജിൽ നടക്കും. ഗ്രന്ഥശാലാതല മത്സരത്തിൽ വിജയികളായ ആദ്യ മൂന്നു സ്ഥാനക്കാർ ഹാൾടിക്കറ്റുമായി രാവിലെ 9.30 ന് പരീക്ഷാകേന്ദ്രത്തിൽ എത്തണമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എൻ.സോമരാജൻ അറിയിച്ചു. ഫോൺ. 9497617774.