അടൂർ: അയ്യപ്പൻ പാറ മാർത്താണ്ഡപുരം ധർമ്മാശാസ്താ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6 മുതൽ ആഴിപൂജ നടക്കും. 65 വർഷമായി ശബരിമല സന്നിധാനത്ത് തിരുവാഭരണ പേടകം എത്തിക്കുന്ന പന്തളം കുളത്തിനാൽ ഗംഗാധരൻ പിള്ള ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ഇരുപതിൽപരം സ്വാമിമാരാണ് ആഴി പൂജയിൽ പങ്കെടുക്കുന്നത്. അതിപുരാതനമായ ക്ഷേത്രത്തിൽ ഇതാദ്യമായാണ് ആഴിപൂജ നടക്കുന്നത്. കഴിഞ്ഞ 100 വർഷത്തിലേറെയായി മകര വിളക്ക് ദിവസം കളഭമെഴുന്നള്ളത്തും കാവടിയാട്ടവും നടത്തി വരുന്നതായി പ്രസിഡന്റ് സുരേഷ് കുമാർ .ജി.ആർ, വൈസ് പ്രസിഡന്റ ആർ. രമേശ്, സെക്രട്ടറി ആർ.ജിനു, കെ.ജി പ്രേംജിത്ത്, രാധാകൃഷ്ണൻ നായർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.