അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ പന്തൽ കാൽനാട്ട് നാളെ നടക്കും. രാവിലെ 9 ന് ഹിന്ദു മതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ കാൽനാട്ടു നിർവഹിക്കും. ഫെബ്രുവരി 2 മുതൽ 9 വരെ ശ്രീ വിദ്യാധിരാജ നഗറിലാണ് 108-ാമത് ഹിന്ദു മതപരിഷത്ത് നടക്കുന്നത്. 10.30ന് ജനറൽ കമ്മിറ്റിയോഗം ചേരുമെന്ന് സെക്രട്ടറി എ.ആർ.വിക്രമൻപിള്ള അറിയിച്ചു.