പത്തനംതിട്ട : കെ.എസ്.എസ്.പി.എ 35-ാം ജില്ലാ സമ്മേളനം ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് പതാക ഉയർത്തി. ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടറി ചെറിയാൻ ചെന്നീർക്കര പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.എ ജോൺ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റി അംഗം എസ്. മധുസൂദനൻ പിള്ള, പി.എ മീരാ പിള്ള, എൻ. സുന്ദരൻ നായർ ജോം തോമസ് മാമ്പ്ര, എം.ആർ ജയപ്രസാദ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. കെ.ബി ചന്ദ്രബാബു, എം.പി മോഹനൻ, കെ. ഹാഷിം, കെ.എ വർഗീസ്, പി.പി ദാനിയേൽ, സി.ജി ജോർജ്, കെ.എസ് രാജേന്ദ്രകുറുപ്പ്, കെൻ വിശ്വനാഥൻ നായർ, പി.എം കുഞ്ഞുമോൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.