കൊടുമൺ : അങ്ങാടിക്കൽ എസ്.എൻ.വി.എച്ച്.എസ്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് സയൻസ് ക്ലബ്ബ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗ്രഹണ നിരീക്ഷണം നടത്തി. കൊടുമൺ ജംഗ്ഷനിൽ പൊതുജനങ്ങൾക്കായി സൗരക്കണ്ണാടികൾ വിതരണം ചെയ്തു. നൂറുകണക്കിനാളുകൾ സൂര്യഗ്രഹണം വീക്ഷിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ദയ രാജ്, അദ്ധ്യാപകരായ ജയ,രാജാറാവു, ശൈലേഷ്, ബൈജു, സ്മിത, ബിന്ദു, മഞ്ജു, ജി.സ്റ്റാലിൻ, സി.ജി.മോഹനൻ, സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.