ഇലവുംതിട്ട: ശിവഗിരി തീർത്ഥാടന വേദിയിൽ സ്ഥാപിക്കാനുളള പഞ്ചലോഹ ഗുരുദേവ വിഗ്രഹം വഹിച്ചുളള രഥഘോഷയാത്ര ഇന്ന് വൈകിട്ട് 3 ന് മൂലുർ ഭവനത്തിൽ നിന്ന് പുറപ്പെടും.രഥത്തിന്റെ അലങ്കാരങ്ങളും ശുദ്ധിക്രിയ നടത്തിയുളള ഒരുക്കങ്ങളും പൂർത്തിയായി. രഥം രഥപന്തലിൽ നിന്ന് ഇറക്കി മൂലൂർ ഭവനമായ കേരള വർമ്മ സൗദാങ്കണത്തിൽ ദർശനത്തിന് വച്ചു. ഘോഷയാത്ര വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ആലുവ അദ്വൈതാശ്രമത്തിലെ സ്വമി ശിവസ്വരുപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും..മൂലൂർ സ്മാരക കമ്മറ്റി പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ,സി.രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കും.നാളെ വൈകിട്ട് ശിവഗിരിയിലെത്തും.കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി ധർമ്മ ചൈതന്യയാണ് പീതാംബര ദീക്ഷ നൽകിയത്.കാരിത്തോട്ട 1206-ാം നമ്പർ ശാഖായോഗം പ്രസിഡന്റ് എം.സജീവാണ് രഥഘോഷയാത്രയുടെ ക്യാപ്റ്റൻ.