28-liquor
വിദ്യാർത്ഥികൾക്ക് വ്യാജമദ്യ വിൽപ്പന ഓട്ടോക്കാർ എത്തിച്ചുകൊടുക്കുന്നത് ഫെയ്​സ് ബുക്കും വട്സാപ്പും വഴി മറ്റു കൂട്ടുകാർക്കും അയച്ചുകൊടുത്ത ഫോട്ടോ

ചിറ്റാർ :​ പഞ്ചായത്തിന്റെ വിവിധ ഉൾപ്രദേശങ്ങളിൽ വ്യാജമദ്യ വിൽപ്പനയും സാമൂഹ്യവിരുദ്ധശല്യവും വ്യാപകമാകുന്നു. ഉൾപ്രദേശങ്ങളിൽ ചില ഓട്ടോ ഡ്രൈവർമാരാണ് മദ്യം വ്യാപകമായി വാങ്ങി സ്റ്റോക്ക് ചെയ്ത് വിൽക്കുന്നത്. മദ്യശാലയിൽ നിന്നും ലഫിക്കുന്നതിനേക്കാളും നൂറും ഇരുനൂറും രൂപ കൂടുതൽ വാങ്ങിയാണ് ഈക്കൂട്ടർ വിൽപ്പന നടത്തുന്നത്. 24മണിക്കൂറും പ്രവർത്തിക്കുന്ന ചില മദ്യശാലകളും വയ്യാറ്റുപുഴ പോലുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.നാട്ടുകാരുടെ പാരാതിയെ തുടർന്ന് നിരവധി തവണ പരിശോധന നടത്തിയിട്ടുണ്ടെങ്കിലും പണം നൽകിയും രാഷ്ട്രീയ ബന്ധം ഉപയോഗിച്ചും ഇവർ രക്ഷപെടാറാണ് പതിവ്.എന്നാൽ വ്യാജ മദ്യവില്പനക്കാർ മൂലം നിരവധി വിദ്യാർത്ഥികളാണ് മദ്യപാനത്തിന് ഇരയാകുന്നത്. വിദ്യാർത്ഥികൾക്ക് മദ്യം എത്തിച്ചുനൽകുന്നത് ഓട്ടോ ഡ‌്രൈവർമാർ ആണെന്നാണ് നാട്ടുകാരുടെ പരാതി.രാത്രിയുടെ മറവിൽ അസഭ്യങ്ങൾ പറഞ്ഞു റോഡിലൂടെ വാഹനത്തിൽപോകുന്നതും പതിവാണ്. ഇത്തരത്തിൽ അനധികൃത മദ്യവിൽപ്പന നടത്തുന്നവർക്കെതിരെ നപടി എടുക്കണമെന്ന് ആവശ്യം ശക്തമാണ്.