തിരുവല്ല: 116 -ാം ബ്രദറൺ ജനറൽ കൺവെൻഷൻ 29 മുതൽ ജനുവരി 5 വരെ കല്ലിശേരി ബി.ബി.സി ഗ്രൗണ്ടിൽ നടക്കും. 29ന് ആറിന് ബ്രദർ ജോൺ കുര്യൻ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കും. മുന്നോടിയായി ക്വയർ ഗാനങ്ങൾ ആലപിക്കും. ചാണ്ടപ്പിള്ള ഫിലിപ്പ്, തോംസൺ ബി.തോമസ്, കോശി മാത്യു,തോമസ് ജേക്കബ്,ബിജു മാത്യു എന്നിവരാണ് മറ്റു പ്രഭാഷകർ.തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ടിന് ബൈബിൾ ക്ലാസ് ഉണ്ടായിരിക്കും. വൈകിട്ട് 5.45 മുതൽ രാത്രി യോഗങ്ങൾ നടക്കും.കേരള സുവിശേഷ സമ്മേളനം,പ്രത്യേക സമ്മേളനം,മഹാരാഷ്ട്രാ മിഷൻ സമ്മേളനം,പൊതു സണ്ടേ സ്‌കൂൾ,സംയുക്ത സഭായോഗം എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും.അഞ്ചിന് രാത്രി എട്ടിന് ചാണ്ടപ്പിള്ള ഫിലിപ്പ് സമാപന സന്ദേശം നൽകും.കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ ചാക്കോ ഫിലിപ്പ്,സ്കറിയാ ജോർജ്ജ്, അലക്സ് മേൽപ്പാടം,പ്രൊഫ.ജേക്കബ് തോമസ്, വർക്കി ജോർജ്ജ് എന്നിവർ അറിയിച്ചു.