ചെങ്ങന്നൂർ : ബ്ലോക്ക്​ പരിധിയിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിന് മുന്നോടിയായി അവലോകന യോഗം ചേർന്നു. ജനുവരി 10ന് നടക്കുന്ന കുടുംബസംഗമത്തിൽ വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളും മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തി. പുലിയൂർ സെന്റ്. തോമസ് മാർത്തോമ പള്ളി ഹാളിൽ നടക്കുന്ന സംഗമത്തിൽ ആയിരത്തോളംപേർ പങ്കെടുക്കും. ലൈഫ് പദ്ധതി പ്രകാരം ബ്ലോക്കിൽ 601വീടുകൾ പൂർത്തിയാക്കി. കൃഷി, ആരോഗ്യം, ഗ്രാമ വികസനം, പട്ടിക ജാതി പട്ടിക വർഗ വകുപ്പ്, ശുചിത്വ മിഷൻ തുടങ്ങി പതിനാറോളം വകുപ്പുകളുടെ സേവനം സംഗമത്തിൽ ലഭ്യമാകും. യോഗത്തിൽ ചെങ്ങന്നൂർ ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്റ്​ അജിത കുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ ഡെവലപ്പ്‌മെന്റ് ഓഫീസർ സുലജ.ആർ, വൈസ് പ്രസിഡന്റ്​ ജി.വിവേക്. എ.ഡി.പി എസ്. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.