28-lahari
ജീവിതം തന്നെ ലഹരി ' എന്ന സന്ദേശം സമൂഹത്തലേക്ക് പകർത്തുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ മതിലിൽ ചുവർ ചിത്രരചനയ്ക്ക് തുടക്കം കു​റി​ക്കുന്നു

കോന്നി: ഗ്രാമ പഞ്ചായത്ത് എക്‌സൈസ് വകുപ്പുമായി ചേർന്ന് വിമുക്തി ലഹരി വർജ്ജന മിഷന്റെ ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ' ജീവിതം തന്നെ ലഹരി ' പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ മതിലിൽ ചുവർ ചിത്രരചനയ്ക്ക് തുടക്കം കുറിച്ചു. കോന്നി ജനമൈത്രി പൊലീസ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, കൂടൽ ഗവ.സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം അംഗങ്ങൾ എന്നിവർ പങ്കാളികളായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി.എം ഉദ്ഘാടനം ചെയ്തു. പ്രവീൺ പ്ലാവിളയിൽ, ദീനാമ്മ റോയ്, മോഹനൻ കാലായിൽ, എൻ.എൻ രാജപ്പൻ, തുളസി മോഹൻ, ബിജി.കെ.വർഗീസ്, മാത്യു പറപ്പള്ളിൽ, സുലേഖ.വി.നായർ, റ്റി.സൗദാമിനി, ഇ.പി.ലീലാമണി, ലിസി സാം, എക്‌സൈസ് അംഗംഅയൂബ് ഖാൻ, ജനമൈത്രി പൊലീസ് അംഗം ജയശ്രീ എന്നിവർ പ്രസംഗിച്ചു